Your Image Description Your Image Description

ന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. അഞ്ചാം ദിനം തീരാൻ 15 ഓവറുകൾ കൂടി ഉണ്ടായിരുന്നപ്പോഴാണ് കളി നിർത്താൻ സമനില ഓഫർ ചെയ്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എത്തുന്നത്. ഇന്ത്യൻ താരങ്ങളായ രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും സെഞ്ച്വറിക്കരികെ നിൽക്കുന്ന സമയം കൂടിയായിരുന്നു അത്. അതുകൊണ്ട് കണ്ട് തന്നെ കളി നേരത്തെ നിർത്തുന്നതിന് ഇരുവരും തയ്യാറായില്ല.

മത്സരത്തിൽ ജഡേജയും സുന്ദറും സെഞ്ച്വറി തികയ്ക്കുകയും ഒടുവിൽ ഇന്ത്യ സമനില നേടുകയും ചെയ്തു. എന്നാൽ കളി നിർത്തിയ ശേഷം ജഡേജയ്ക്കും സുന്ദറിനും ഹസ്തദാനം നൽകാൻ സ്റ്റോക്സ് തയ്യാറായില്ല. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്‌കർ.

മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ എടുത്ത തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ ഗവാസ്കർ ഇംഗ്ലണ്ട് താരങ്ങളായിരുന്നുവെങ്കിൽ ഇത് തന്നെയാകും ചെയ്യുകയെന്നും അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് താരങ്ങളും വ്യക്തിഗത നേട്ടങ്ങൾക്ക് കളിക്കുന്നവരാണ്. അല്ലെങ്കിൽ പിന്നെന്തിനാണ് അവർ ആദ്യ ഇന്നിങ്സിൽ 600 റൺസ് കടന്നിട്ടും ഡിക്ലയർ ചെയ്‌തിരുന്നത്. ഗിൽ ഇനി സ്റ്റോക്സിനെ കാണുമ്പോൾ ഇക്കാര്യം ചോദിക്കണമെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.
സ്റ്റാന്റിൽ

Related Posts