Home » Blog » kerala Max » സൗജന്യ ബസ് യാത്രയെക്കുറിച്ചുള്ള പ്രസ്താവന; സി.പി. ജോണിനെതിരെ കടുത്ത വിമർശനവുമായി വീണാ ജോർജ് രംഗത്ത്
New-Project-23-4-1024x556

<strong>പത്തനംതിട്ട</strong>: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍ ഗതാഗത മന്ത്രി സി പി ജോണ്‍ മാപ്പ് പറയണമെന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം നേതാവുമായി വീണാ ജോര്‍ജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുന്‍ മന്ത്രിയുടെ പ്രതികരണം. യുഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ല സൗജന്യ ബസ് യാത്രയെന്നും വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തിലെ അമ്മമാര്‍ അവരുടെ മക്കളെ എവിടെ പഠിപ്പിക്കണമെന്നും അവരുടെ ഭര്‍ത്താവിനെയും മാതാപിതാക്കളെയും എവിടെ ചികിത്സിക്കണമെന്നും നിശ്ചയിച്ചുകൊടുക്കാന്‍ മന്ത്രി ആരാണെന്നും വീണാ ജോര്‍ജ് ചോദിച്ചു.

ഏത് സ്ത്രീക്കും എവിടെയും ഏത് ബസിലും എപ്പോള്‍ വേണമെങ്കിലും സൗജന്യമായി പോകാമെന്നതായിരുന്നല്ലോ നിങ്ങളുടെ ഉറപ്പ്. ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാന്‍ നിങ്ങള്‍ നല്‍കിയ വാഗ്ദാനമാണ് ഇന്ദിര ഗ്യാരണ്ടി. കേരളത്തിലെ സ്ത്രീകള്‍ നിങ്ങളുടെ ഔദാര്യം തേടി അങ്ങോട്ട് വന്നതല്ലെന്ന് ഓര്‍ക്കുന്നത് നല്ലത്. വോട്ടിന് വേണ്ടി സ്ത്രീകള്‍ക്ക് അങ്ങോട്ട് ചെന്ന് ഉറപ്പ് നല്‍കിയിട്ട് ദാരിദ്ര്യം അഭിനയിച്ച് സ്ത്രീകള്‍ ബസില്‍ കയറുന്നുവെന്ന് പറയുന്ന തിലൂടെ കേരളത്തിലെ സ്ത്രീകളെയാണ് സി പി ജോണ്‍ അപമാനിച്ചിരിക്കുന്നതെന്നും വീണാ ജോർജ് ആരോപിച്ചു.