Your Image Description Your Image Description

സ്വാസിക ചിത്രം രണ്ടാം യാമം ഒടിടിയിലേക്ക്. ഈ വര്‍ഷം ഫെബ്രുവരി 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.സ്വാസികയെ കേന്ദ്ര കഥാപാത്രമാക്കി നേമം പുഷ്പരാജ് സംവിധാനം ചെയ്ത ചിത്രമാണ് രണ്ടാം യാമം. മനോരമ മാക്സിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ്. സെപ്റ്റംബര്‍ 19 മുതല്‍ കാണാനാവും.

ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ ഗോപാലാണ് ഈ ചിത്രം തിരക്കഥ രചിച്ച് നിർമ്മിക്കുന്നത്.

ത്രില്ലും ആക്ഷനും ഇമോഷനുമൊക്കെ ചേരുന്ന, ഗാനങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ഒരു ക്ളീൻ എൻ്റർടൈനറാണ് ഈ ചിത്രമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ ചിത്രത്തിലെ നായകന്മാർ. ജോയ് മാത്യു, സുധീർ കരമന, നന്ദു, ഷാജു ശ്രീധർ, രാജസേനൻ, ജഗദീഷ് പ്രസാദ്, രേഖ രമ്യാ സുരേഷ്, ഹിമാശങ്കരി, എ ആർ കണ്ണൻ, അംബിക മോഹൻ, രശ്മി സജയൻ എന്നിവരും പ്രധാന താരങ്ങളാണ്.

 

Related Posts