Your Image Description Your Image Description

കോഴിക്കോട് : വടകരയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. മണിയൂര്‍ സ്വദേശി വിലങ്ങില്‍ സുബാഷിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്നോടെ വടകര പുതിയ സ്റ്റാന്‍ഡിന് സമീപത്തായിരുന്നു അപകടം.

പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെച്ച് സുബാഷ് സഞ്ചരിച്ച ബൈക്കില്‍ ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങി. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *