Your Image Description Your Image Description

മുല്ലന്‍പുര്‍: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമായി ഈഗോ ക്ലാഷുണ്ടെന്ന ആരോപണത്തില്‍ പ്രതികരിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. സോഷ്യല്‍ മീഡിയയില്‍ ഹാര്‍ദിക്കിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഗില്‍ രംഗത്തെത്തിയത്. മറ്റൊന്നുമില്ല, സ്നേഹം മാത്രമാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ കാണുന്നത് എല്ലാം കണ്ണടച്ച് വിശ്വസിക്കരുത് എന്നായിരുന്നു ഗില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

മത്സരത്തിന്റെ ടോസ് മുതലേ ഇരു ക്യാപ്റ്റന്മാരും സ്വരച്ചേര്‍ച്ചയില്‍ അല്ലെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടിരുന്നു. ടോസ് സമയത്ത് ഗില്ലും ഹാര്‍ദിക്കും ഹസ്തദാനം നടത്താതെയാണ് നടന്നു നീങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇടയ്ക്ക് ഹസ്തദാനം ചെയ്യാനെന്ന ഭാവത്തില്‍ ഹാര്‍ദിക്, ഗില്ലിനടുത്തേക്ക് വരുന്നുണ്ട്. പക്ഷേ ഹാര്‍ദിക്കിനെ ശ്രദ്ധിക്കാതെ ഗില്‍ നടന്നുനീങ്ങുകയായിരുന്നു. ഇതോടെ ഹാര്‍ദിക്കും പിന്മാറി. പിന്നീട് ആരാധകര്‍ ശ്രദ്ധിച്ച സംഭവം ഗുജറാത്ത് ഇന്നിങ്‌സിനിടെ ഗില്ലിന്റെ വിക്കറ്റ് വീണപ്പോള്‍ ഹാര്‍ദിക് അത് ആഘോഷിച്ച രീതിയാണ്. ടീം അംഗങ്ങള്‍ക്കൊപ്പം വിക്കറ്റ് ആഘോഷിക്കാന്‍ ഓടിയ ഹാര്‍ദിക് ഗില്ലിന് നേരേ തിരിയുന്നുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *