Your Image Description Your Image Description

സേലം: സേലം ജ​ഗീരമ്മ പാളയത്ത് വ്യാപാരികളായ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ജഗീരമ്മ പാളയം സ്വദേശികളായ ഭാസ്കരൻ, ഭാര്യ ദിവ്യ എന്നിവരെയാണ് ബിഹാ‍ർ സ്വദേശി സുനിൽ കുമാർ അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

ശൂരമം​ഗലം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു കൊലപാതകം നടന്നത്.

സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് സുനിൽ കുമാർ കടയിൽ എത്തിയത്. ദിവ്യയെ കണ്ടയുടൻ ഇയാൾ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദിവ്യയുടെ നിലവിളികേട്ട് ഓടിയെത്തിയ ഭാസ്കരനേയും സുനിൽ കുമ‍ാർ തലയ്ക്കടിച്ച് വീഴ്ത്തി. മരിക്കുന്നത് വരെ ഇരുവരെയും ചുറ്റിക കൊണ്ട് ആക്രമിച്ചു. ദിവ്യയുടെ ദേഹത്തുണ്ടായിരുന്ന സ്വർണങ്ങളുള്‍പ്പടെ പ്രതി കവർന്നു.

ഇതിന് പുറമേ കടയോട് ചേർന്നുള്ള ഇവരുടെ വീട് കുത്തിത്തുറന്ന് അവിടെയുണ്ടായിരുന്ന ആഭരണങ്ങളും സുനിൽകുമാർ മോഷ്ടിച്ചു. കടയിൽ സാധനം വാങ്ങാനെത്തിയവരാണ് ഭാസ്കരന്റെയും ദിവ്യയുടെയും മൃതദേഹം കണ്ടത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts