Your Image Description Your Image Description

റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ തിങ്കളാഴ്ച രാവിലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഗോർഹാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പന്തിത്രി വനത്തിൽ രാവിലെ 6 മണിയോടെയാണ് നിരോധിത സിപിഐ (മാവോയിസ്റ്റ്) നേതാവായ സഹദേവ് സോറന്റെ സംഘവും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ മരണപ്പെട്ട ഒരാളുടെ തലയ്ക്ക് നേരത്തെ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.”മരണപ്പെട്ട മാവോയിസ്റ്റുകളായ സഹദേവ് സോറന്റെയും മറ്റ് രണ്ട് മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ തിരച്ചിലിനിടെ കണ്ടെടുത്തു” എന്ന് അധികൃതർ പറഞ്ഞു. സംഭവ സ്ഥത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

Related Posts