സുന്ദരിയായ യുവതി മുന്നോട്ടുവെച്ച ഓഫറിനോട് യുവാവിന്റെ പ്രതികരണം ആരും പ്രതീക്ഷിക്കാത്തത്; വീഡിയോ കാണാം..

സുന്ദരിയായൊരു യുവതി ഡേറ്റിം​ഗിന് ക്ഷണിക്കുന്നു. ഡേറ്റിം​ഗിന് ചെല്ലുന്നില്ലെങ്കിൽ 8,500 രൂപ നൽകാമെന്ന് പറയുന്നു. നിങ്ങളാണെങ്കിൽ ഇതിൽ ഏത് തെരഞ്ഞെടുക്കും? സുന്ദരിയായൊരു യുവതിയിൽ നിന്നും അത്തരമൊരു ഓഫർ ലഭിച്ച യുവാവിന്റെ പെരുമാറ്റമാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചയാകുന്നത്.

സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായ റൂബി ഹെക്സ് എന്ന യുവതിയാണ് തനിക്കൊപ്പം ഡേറ്റിം​ഗിന് വരുന്നോ അതോ പണം വേണോ എന്ന ചോദ്യവുമായി വഴിയരുകിൽ സൈക്കിളുമായി നിന്ന യുവാവിനെ സമീപിച്ചത്. സൈക്കിളിൽ ഇരിക്കുകയായിരുന്ന ഹരിയാൻവി എന്ന യുവാവിനടുത്തേക്ക് ഇൻഫ്ളുവൻസർ എത്തുകയാണ്. ‘നിനക്ക് 8,500 രൂപ വേണോ അതോ എന്നോടൊപ്പം ഡേറ്റിന് വരണോ?’ എന്നായിരുന്നു യുവതി ചോദിച്ചത്. എന്നാൽ, എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു യുവാവിന്റെ പെരുമാറ്റം.

മുമ്പ് ചോദിച്ച മിക്ക ആളുകളും പണമാണ് തിരഞ്ഞെടുക്കുന്നത്. പക്ഷേ ഹരിയാൻവിയുടെ മറുപടി അപ്രതീക്ഷിതവും ഹൃദയം കവരുന്നതുമായിരുന്നു. യുവതിയുടെ ഓഫർ കേട്ടയുടൻ യുവാവ് സഹോദരനെ വിളിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് സഹോദരനോട് ചോദിച്ചു. ‘ഒരു പെൺകുട്ടി 100 ഡോളർ (8,500 രൂപ) വേണോ അതോ അവളുമായി ഒരു ഡേറ്റിന് പോകണോ എന്ന് ചോദിക്കുന്നു. ഞാൻ എന്ത് തിരഞ്ഞെടുക്കണം?’- എന്നായിരുന്നു സഹോദരനോട് ചോദിച്ചത്.

സഹോദരനുമായുള്ള സംഭാഷണത്തിനുശേഷം, രണ്ട് ഓപ്ഷനുകളും നിരസിച്ചുകൊണ്ട് ആ കുട്ടി എല്ലാവരെയും ഞെട്ടിക്കുന്നു. ‘രണ്ടും വേണ്ട,’ അയാൾ പറഞ്ഞു. ഇതുകേട്ടതും യുവതി അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഇതുവരെ ആരും തന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും യുവതി പറയുന്നു. അരക്കോടിയിലേറെപ്പേരാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് യുവാവിനെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *