Your Image Description Your Image Description

സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു. 83 വയസായിരുന്നു. വാര്ദ്ധക്യകാല സഹചമായ അസുഖങ്ങളെത്തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2012 മുതൽ 2019 വരെ സിപിഐ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സുധാകര്‍ റെഡ്ഡി ആന്ധ്രാ പ്രദേശിൽ നിന്നുമുള്ള മുൻ ലോകസഭാംഗവുമാണ്. ലോക്സഭയിൽ രണ്ടുതവണ നൽഗൊണ്ടയെ പ്രതിനിധീകരിച്ചെത്തിയ അദ്ദേഹം ജനങ്ങൾക്കായി നിരന്തര പോരാട്ടങ്ങൾ നടത്തിയ നേതാവാണ്.

1942 മഹ്ബൂബ് നഗർ ജില്ലയിൽ ജനിച്ച റെഡ്ഡി നൽഗൊണ്ട നിയോജകമണ്ഡലത്തിൽ നിന്ന് 1998 ലും 2004 ലും രണ്ടുതവണ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. താഴെത്തട്ടിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾക്കും വേണ്ടി നിരന്തരം പോരാടിയിരുന്ന ആളാണ് സുധാകർ റെഡ്ഡി.

 

 

Related Posts