Your Image Description Your Image Description

തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ കാളയുടെ കുത്തേറ്റ് നടന്‍ അശോക് കുമാറിന് (മുരുക അശോക്) പരിക്ക്. വട മഞ്ജു വിരട്ട് എന്ന ചിത്രത്തിന്‍റെ ഡിണ്ടിഗുള്‍ ഷെഡ്യൂളിനിടെയാണ് സംഭവം. ജല്ലിക്കട്ടിന്‍റെ ഒരു വകഭേദമായ മഞ്ജു വിരട്ട് പ്രമേയമാക്കുന്ന സിനിമയാണിത്. ചിത്രീകരണത്തിനായി കൊണ്ടുവന്ന കാളയോട് നടന്‍ അടുത്ത് പെരുമാറിയ സമയത്താണ് അപ്രതീക്ഷിതമായി അപായമുണ്ടായത്. ഇതിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നെഞ്ചിന് താഴെയായാണ് അശോക് കുമാറിന് മുറിവ് ഏറ്റത്. കൂടുതല്‍ അപായകരമായി മാറാന്‍ സാധ്യതയുണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന് നടന്‍ രക്ഷപെടുകയായിരുന്നു. ഉടന്‍ വൈദ്യസഹായം ലഭ്യമാക്കിയതിന് ശേഷം സിനിമയുടെ ചിത്രീകരണം തുടര്‍ന്നു.

ചിത്രീകരണങ്ങളില്‍ മുന്‍പും ഉപയോഗിച്ചിട്ടുള്ള കാളയാണ് നടനെ കുത്തിയത്. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്ന് അശോക് കുമാര്‍ പ്രതികരിച്ചു. അത് അവര്‍ ഇങ്ങനെയൊക്കെയാണ് പ്രകടിപ്പിക്കുക. മുറിവ് കുറച്ച് കൂടി മുകളില്‍ ആയിരുന്നങ്കില്‍ അത് നെഞ്ചിലേക്ക് ആവുമായിരുന്നു. കുറച്ചുകൂടി ആഴത്തില്‍ ആയിരുന്നെങ്കില്‍ അത് ശ്വാസകോശത്തിന് മുറിവേല്‍പ്പിച്ചേനെ, അശോക് കുമാര്‍ പ്രതികരിച്ചു.

 

 

 

 

 

Related Posts