കൊച്ചി: സിഎംആ‍‍എൽ എക്സാലോജിക് മാസപ്പടിക്കേസിൽ എഫ്ആആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരി​ഗണിക്കും. ജസ്റ്റിസ് കെ.നടരാജൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്. കോടതി നടപടികൾ നിരീക്ഷിച്ച ശേഷം തുടർ നീക്കം നടത്താനാണ് ഇഡിയുടെ തീരുമാനം. വിജിലൻസ് അന്വേഷണത്തിന് സുപ്രീംകോടതിയുടെ താല്ക്കാലിക സ്റ്റേ ഉണ്ടായ കാര്യം പിണറായി ഹൈക്കോടതിയെ അറിയിക്കും. എതിർപാ‍ർട്ടിയുടെ ഭാ​ഗം കേൾക്കാതെ എങ്ങനെ എഫ്ഐആ‍ർ ഇട്ടു എന്നതുൾപ്പടെ സ‍‍ർക്കാരിനെതിരെ അതിരൂക്ഷവിമ‍ർശനമാണ് സുപ്രീംകോടതി അന്ന് നടത്തിയത്.