Your Image Description Your Image Description

മുംബൈ: സഹോദരിയുടെ കാമുകനെ കൊലപ്പെടുത്തിയ കേസിൽ 21കാരൻ അറസ്റ്റിൽ. മാൽവാനി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്ക് ശേഷം പ്രതിയായ ആശിഷ് ഷെട്ടി മാൽവാനി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി പോലീസ് പറഞ്ഞു. ഷെട്ടി ഒരു നൃത്തസംവിധായകനാണ്, മാൽവാനി പള്ളിക്ക് സമീപമാണ് താമസിക്കുന്നത്.

24വയസ്സുകാരിയായ ഷെട്ടിയുടെ സഹോദരി കഴിഞ്ഞ മൂന്ന് വർഷമായി 40 വയസ്സുള്ള നിതിൻ സോളങ്കിയുമായി പ്രണയത്തിലാണെന്ന് ഷെട്ടി അറിഞ്ഞു. സോളങ്കി ഒരു സ്വകാര്യ ആശുപത്രിയിൽ വാർഡ് ബോയ് ആയി ജോലി ചെയ്യുന്ന ആളാണ്.

സെപ്റ്റംബർ 5 ന് വൈകുന്നേരം 7 മണിയോടെ ഷെട്ടി സോളങ്കിയെ വിളിച്ച് കാണണമെന്ന് പറഞ്ഞു. തുടർന്ന് ഷെട്ടി സോളങ്കിയെ കാണാൻ ജോഗേശ്വരിയിൽ പോയി മലാദിലേക്ക് വരാൻ പ്രേരിപ്പിച്ചു. സഹോദരിയുമായുള്ള ബന്ധം സ്ഥിരപ്പെടുത്താൻ സഹായിക്കാമെന്ന് ഷെട്ടി സോളങ്കിയോട് പറഞ്ഞു.

ഷെട്ടി സോളങ്കിയെ മലാഡിലെ മാർവ് റോഡ് ടി-ജംഗ്ഷനു സമീപത്തേക്ക് കൊണ്ടുപോയി. രാത്രി 10.30 ഓടെ രണ്ടുപേരുംകുറ്റിക്കാട്ടിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സോളങ്കി തന്റെ സഹോദരിയെയും അമ്മയെയും കുറിച്ച് മോശമായി സംസാരിക്കാൻ തുടങ്ങിയെന്ന് അയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് ഷെട്ടി ഒരു മരക്കമ്പ് ഉപയോഗിച്ച് സോളങ്കിയെ ആക്രമിച്ച് കൊലപ്പെടുത്തി. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്.

Related Posts