Home » Blog » Kerala » സഹോദരനെ കൂട്ടാൻ അമ്മയ്ക്കൊപ്പമെത്തി, സ്കൂൾ ബസ് കയറിയിറങ്ങി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
images (29)

മൈസൂരു: കർണാടകയിലെ മൈസൂരിൽ സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഒരു വയസ്സും ഏഴു മാസവും പ്രായമുള്ള ലതിക്‌ഷ എന്ന പെൺകുട്ടിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സ്കൂൾ ബസിൽ വന്നിറങ്ങിയ നാലു വയസ്സുള്ള മൂത്ത സഹോദരനെ കൂട്ടിക്കൊണ്ടുവരാനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു ലതിക്‌ഷ. അമ്മ മൂത്ത കുട്ടിയെ ബസിൽ നിന്ന് താഴെയിറക്കുന്നതിനിടെ ഡ്രൈവർ വാഹനം പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. തുടർന്ന് തൊട്ടടുത്ത് നിൽക്കുകയായിരുന്ന ലതിക്‌ഷയുടെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു.

 

ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. സംഭവത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിന് ബസ് ഡ്രൈവർ സിദ്ധരാജുവിനെതിരെ (42) പൊലീസ് കേസെടുത്തിട്ടുണ്ട്. ഡ്രൈവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. അപകടവുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *