Your Image Description Your Image Description

തിരുവനന്തപുരം : സമരം ചെയ്യുന്ന ആശാവർക്കേഴ്സിനോട് സർക്കാരിന് അലർജിയാണെന്ന് രമേശ് ചെന്നിത്തല. വിഷുവിനു പോലും സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയാതെ സമരം ചെയ്യുകയാണ് ആശമാരെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രതികരണം….

ധാർഷ്ട്യം അവസാനിപ്പിച്ച് ആശാവർക്കേഴ്സിന്റെ സമരം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം. ധിക്കാരത്തിന്റെ പാതയിലാണ് സർക്കാരാണ്.സമരം നിര്‍ത്തിപൊകൂ എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചേര്‍ന്നതാണോ. കേരള സമൂഹം തിരിച്ചറിയുമെന്നും. വിഷുവായിട്ടും സെക്രട്ടറിയേറ്റ് പടിക്കല്‍ ആശമാര്‍ സമരം ചെയ്യുന്നത് ഹൃദയഭേദകമാണ്. വനിതാ സിപഒ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിക്കുകയും കത്ത് നല്‍കുകയും ചെയ്തിരുന്നു. അവരുടെ കാര്യത്തിലും ഒരു തീരുമാനവും ഉണ്ടാകുന്നില്ല.

സമരം ചെയ്ത് കാര്യങ്ങള്‍ നേടേണ്ടന്നും തരുന്ന പിച്ച കാശ് മേടിച്ച് മുന്നോട്ടുപോകുക പറയുന്നതനുസരിച്ച് സമരം പിന്‍വലിക്കുകയെന്നാണ് സര്‍ക്കാര്‍ പറയുന്നു. ഇതിനെതിരെ ബഹുജനപ്രക്ഷോഭമാണ് നാട്ടില്‍ നടന്നുവരുന്നത്. സമരങ്ങളെ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് വേണ്ടത്. സമരം തീരാതെ മുന്നോട്ടുപോകുന്നത് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ അഹങ്കാരവും ധിക്കാരവുമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts