Your Image Description Your Image Description

മുതിര്‍ന്ന പൗരന്മാരോടുളള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ല  സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് വീഡിയോ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു.  ‘വീട്ടിലെ ചങ്ങാതി’ ശീര്‍ഷകത്തില്‍ സ്വന്തം മുത്തശി മുത്തശന്മാരും പേരക്കുട്ടികളും തമ്മിലുള്ള അടുപ്പവും സൗഹൃദവും പ്രമേയമാക്കി  മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് വീഡിയോ മത്സരത്തിനായി ptadsjoevents@gmail.com  ല്‍ അയക്കണം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവസരം. അപേക്ഷകന്റെ പേര്, ഫോണ്‍ നമ്പര്‍, സ്‌കൂള്‍/കോളജിന്റെ പേര് എന്നിവ അപേക്ഷയില്‍  ഉള്‍പെടുത്തണം. അവസാന തീയതി ജൂണ്‍ 12 വൈകിട്ട് അഞ്ചുവരെ. ഫോണ്‍ :0468 2325168 , 8281999004.

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി  ജില്ല  സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍  സെല്‍ഫി മത്സരത്തിന്് എന്‍ട്രികള്‍ ക്ഷണിച്ചു.  സ്വന്തം മുത്തശി മുത്തശന്മാരോടൊത്തുള്ള സെല്‍ഫികള്‍ ptadsjoevents@gmail.com ല്‍ അയച്ച് നല്‍കണം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി,  കോളജ് തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവസരം.   സെല്‍ഫി യോടൊപ്പം വിദ്യാര്‍ഥിയുടെ  പേര്, ഫോണ്‍ നമ്പര്‍, സ്‌കൂളിന്റെ പേര് എന്നിവ ഉള്‍പെടുത്തണം.      അവസാന തീയതി ജൂണ്‍ 12 വൈകിട്ട് അഞ്ച്. ഫോണ്‍ :  0468 2325168 , 8281999004.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts