വയനാട് കോളിയാടിയിൽ പടർന്നുപിടിക്കുന്ന ഷിഗെല്ല പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന്. ആദ്യഘട്ടത്തിൽ സ്കൂളിലെ കുട്ടികളിലും അധ്യാപകരിലും മാത്രമായി ഒതുങ്ങിനിന്ന രോഗലക്ഷണങ്ങൾ, ഇപ്പോൾ കുട്ടികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന ബന്ധുക്കളിലേക്കും പടരുന്നതായാണ് സൂചന. സമ്പർക്കത്തിലൂടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 18 പേരുടെ സാംപിളുകൾ നിലവിൽ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർത്ഥികളിലാണ് ആദ്യം രോഗബാധ കണ്ടെത്തിയത്.
നിലവിൽ 58 കുട്ടികളാണ് രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പരിശോധനയ്ക്ക് അയച്ച 18 കുട്ടികളുടെ ലാബ് ഫലം ഉടൻ തന്നെ ലഭ്യമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്ത കോളിയാടി പ്രദേശത്തെ മുഴുവൻ കിണറുകളിലും സൂപ്പർ ക്ലോറിനേഷൻ ആരംഭിച്ചു. സ്കൂളുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ സാംപിളുകൾ വീണ്ടും പരിശോധനയ്ക്കായി അയക്കും.
