കൊച്ചി: വടക്കേക്കര സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിളിനെ കാണാതായതായി പരാതി. അൻജിത്ത് എന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും പിന്നീട് ഒരു വിവരവുമില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
മുനമ്പത്താണ് അൻജിത്തും കുടുംബവും താമസിക്കുന്നത്. ഭാര്യയുമായി തർക്കിച്ചും വഴക്കിട്ടും വീടുവിട്ടിറങ്ങിയെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ മുനമ്പം പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
