Home » Blog » kerala Max » ഡോക്ടർക്ക് നേരെ ഉണ്ടായ മർദ്ദനം: നടിയും സംഘവും ആവശ്യപ്പെട്ടത് 6 കോടി, സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് ഭീഷണി
ഡോക്ടർക്ക് നേരെ ഉണ്ടായ മർദ്ദനം: നടിയും സംഘവും ആവശ്യപ്പെട്ടത് 6 കോടി, സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് ഭീഷണി
കൊച്ചി: കൊച്ചിയിൽ യുവ ഡോക്ടർക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ആക്രമണം ആസൂത്രണം ചെയ്തത് നടി അതുല്യ ചന്ദ്രയാണെന്ന് പൊലീസ് പറയുന്നു. അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദമാണ് തർക്കത്തിന് കാരണം. തർക്കം ഒതുക്കി തീർക്കാൻ അതുല്യയും ബിപിൻ പെരുമ്പള്ളിയും ഡോക്ടറോട് പണം ആവശ്യപ്പെട്ടു. ആറ് കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. അത്രയും നൽകാനാകില്ലെന്ന് ഡോക്ടർ മറുപടി നൽകിയതോടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തി. ഡോക്ടർ വഴങ്ങാതെ വന്നതോടെയായിരുന്നു മർദനം. നടന്നത് ഹണി ട്രാപ്പാണോ എന്നതിലും വിശദമായ അന്വേഷണം നടത്തും. പൊലീസ് അതുല്യയുടെ ബന്ധുവിന്റെ മൊഴിയെടുക്കും. കേസിലെ പ്രതിയായ മറ്റൊരു നടൻ ബിപിൻ പെരുമ്പള്ളിയുടെ ഡ്രൈവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും എൻഡിപിഎസ്, അടിപിടി അടക്കം 8 ഓളം കേസുകളിൽ പ്രതിയാണ് ഡ്രൈവറായ വിഷ്ണുവെന്നും പൊലീസ് വ്യക്തമാക്കി. കവർന്ന മൊബൈൽ ഫോണുകൾ ഒളിവിലുള്ള പ്രതിയായ ജിം ട്രെയിനറുടെ പക്കലെന്നുമാണ് നിഗമനം