Home » Blog » kerala Max » ഡോ റെജി വർഗീസ് വൈ.എം.സിഎ ഇന്ത്യ നാഷണൽ ട്രെയിനിങ് ഡയറക്ടറായി നിയമിതനായി
Screenshot_20260727_111329

പത്തനംതിട്ട :ഡോ റെജി വർഗീസ് വൈ.എം.സിഎ ഇന്ത്യ നാഷണൽ ട്രെയിനിങ് കോളേജിന്റെ 13 – മത് നാഷണൽ ട്രെയിനിങ് ഡയറക്ടറായി നിയമിതനായി.

യുണൈറ്റഡ് തിയോളജിക്കൽ കോളേജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാഷണൽ ട്രെയിനിങ് കോളേജ് ഇന്ത്യയിലെ പ്രൊഫഷണൽ സെക്രട്ടറിമാർക്ക്‌ പരിശീലനം നൽകുന്ന സ്ഥാപനം ആണ്.വൈഎംസിഎ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ജോൺ ആർ മോട്ട് ആണ് ട്രെയിനിങ് കോളേജ് ആരംഭിച്ചത്.ജാക്ക് ഡുണ്ടർ ദൽ,ഡിക്ക് കൂപ്പറ്,ആർ ജെ സോളമോൻ,മധു സിങ് തുടങ്ങിയ നാഷണൽ ട്രെയിനിങ് ഡയറക്ടർമാരുടെ പിൻ മുറക്കാരനാണ് ഡോ. റെജി വര്‍ഗീസ് .വൈ എം.സിഎ ചെങ്ങന്നൂർ,ഗുജറാത്ത്‌ ഗാന്ധി ധാo,കോട്ടയം,കൊല്ലം,കോഴഞ്ചേരി എന്നീ യൂണിറ്റ്കളിൽ ജനറൽ സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മധ്യപ്രദേശ്,മഹാരാഷ്ട്ര,ചത്തിസ് ഗഡ് അടങ്ങുന്ന സെൻട്രൽ ഇന്ത്യ വൈഎംസിഎ റീജിയണൽ സെക്രട്ടറി,കേരള റീജിയണൽ സെക്രടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.5 ലധികം പുസ്തകങ്ങളുടെ രചയിതാവും സാമൂഹ്യ പ്രവത്തകനുമാണ്.പത്തനംതിട്ട കോഴഞ്ചേരിയിൽ തെക്കേമല സ്വദേശി ആണ്.ജിജി റെജിയാണ് ഭാര്യ.അർപ്പിത് വർക്കി യാണ് മകൻ.