Your Image Description Your Image Description

കാസർകോട്: പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. സംഭവത്തിൽ 14 വിദ്യാർഥികൾ ചികിത്സയിലാണ്.

ഷവർമ പാഴ്‌സലായി വാങ്ങി കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് കുട്ടികളുടെ ബന്ധുക്കൾ പറഞ്ഞു.പൂച്ചക്കാട്ടെ ഒരു ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത്. വയറുവേദനയും ചർദ്ദിയെയും തുടർന്ന് കുട്ടികളെ കാഞ്ഞങ്ങാട്ടേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 9 (സെപ്‌റ്റംബർ 8) രാത്രിയാണ് കുട്ടികൾക്കു പ്രശ്‌നങ്ങൾ ഉണ്ടായത്. ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഹോട്ടൽ താത്‌കാലികമായി അടച്ചുപൂട്ടി.

പൂച്ചക്കാട് പള്ളിയിൽ നടന്ന നബിദിന പരിപാടിയിൽ ഭക്ഷണം വിളമ്പിയിരുന്നു. അത് തികയാതെ വന്നതോടെ കുറച്ചു കുട്ടികൾക്ക് സമീപത്തെ ഹോട്ടലിൽ നിന്നും ഷവർമ വാങ്ങി നൽകുകയായിരുന്നു. ഇതാണ് കുട്ടികൾക്ക് അസ്വസ്ഥതയ്ക്ക് കാരണമായതെന്നാണ് പരാതി.

Related Posts