Your Image Description Your Image Description

കൊല്ലം: ചവറയിൽ കോൺക്രീറ്റ് ഡിവൈഡറിൽ ബൈക്ക് ഇടിച്ച് അപകടം. അപകടത്തിൽ ഗൃഹനാഥനായ അൻപതുകാരൻ മരിച്ചു. കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് ആണ് മരിച്ചത്. ചവറ പാലത്തിന് സമീപത്തെ കോൺക്രീറ്റ് ഡിവൈഡറിൽ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു മാസത്തെ ഇടവേളയിൽ ഈ സ്ഥലത്ത് മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്.

Related Posts