വേനൽ കടുത്തു; ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്ക് വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി ബ​ഹ്റൈ​ൻ

ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്ക് ക​ന​ത്ത ചൂ​ടി​ൽ​നി​ന്ന് ആ​ശ്വാ​സ​മേ​കാ​ൻ വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി ബ​ഹ്റൈ​ൻ. രാ​ജ്യ​ത്തു​ട​നീ​ളം 12ഓ​ളം ശീ​തീ​ക​രി​ച്ച റൂ​മു​ക​ളാ​ണ് ഇ​വ​ർ​ക്കാ​യി റോ​ഡ​രി​കു​ക​ളി​ൽ സ്ഥാ​പി​ച്ച​ത്. ചൂ​ടു​മൂ​ല​മു​ണ്ടാ​യേ​ക്കാ​വു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും അ​പ​ക​ട സാ​ധ്യ​ത​ക​ളും കു​റ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തൊ​ഴി​ൽ​മ​ന്ത്രാ​ല​യം ഈ ​സം​രം​ഭം ആ​രം​ഭി​ച്ച​ത്.

വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം, ശീ​തീ​ക​രി​ച്ച ഇ​രി​പ്പി​ടം, വെ​ള്ളം, മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം, ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഐ​സ്ക്രീം എ​ന്നി​വ ഇ​ത്ത​രം വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ടാ​വും. ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ക​മ്പ​നി​യാ​യ ത​ല​ബാ​ത്തു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​ന്ത്രാ​ല​യം കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ച്ച​ത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *