Your Image Description Your Image Description

ന്യൂഡൽഹി: ഒരു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിക്ക് സുപ്രീം കോടതിയുടെ താക്കീത്. ഇത് ന്യായരഹിതമായ ആവശ്യമാണെന്നും, ഈ നിലപാട് തുടർന്നാൽ കടുത്ത ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഒത്തുതീർപ്പ് ചർച്ചകൾക്കായി വീണ്ടും സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ ഹാജരാകാൻ ഇരു കക്ഷികളോടും കോടതി നിർദേശിച്ചു.

ആമസോണിൽ എഞ്ചിനീയറായ ഭർത്താവ് 35 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ ജീവനാംശമായി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഭാര്യ ഈ വാഗ്ദാനം നിരസിച്ചതിനെ തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. നേരത്തെ നടന്ന മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെക്കുറിച്ച് കോടതി ചോദിച്ചപ്പോൾ, പ്രശ്നം പരിഹരിക്കാൻ ന്യായമായ സമീപനം സ്വീകരിക്കണമെന്ന് കോടതി ഭാര്യയോട് ആവശ്യപ്പെട്ടു. ഒക്ടോബർ 5-ന് രാവിലെ 11.30-ന് മീഡിയേഷൻ സെന്ററിൽ ഹാജരാകാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

 

Related Posts