Your Image Description Your Image Description

ആലപ്പുഴ : വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ.എറണാകുളം എളമക്കര സ്വദേശിയായ സിജോ സേവ്യറാണ് അറസ്റ്റിലായത്. ന്യൂസിലൻഡിൽ സുരക്ഷാ ജീവനക്കാരനായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ യുവാവിൽ നിന്നാണ് ഇയാൾ പലപ്പോഴായി പണം തട്ടിയെടുത്തത്. പണം നൽകിയിട്ടും പറഞ്ഞ സമയത്ത് ജോലി ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലാക്കിയ പരാതിക്കാരൻ പോലീസിനെ സമീപിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Related Posts