Your Image Description Your Image Description

ആലപ്പുഴ : മേയ് 27 ന് ചേര്‍ത്തല ബോയ്‌സ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ തൊഴില്‍മേളയിലേക്ക് തൊഴില്‍ദാതാക്കളെ ക്ഷണിച്ചു. പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള ജില്ലയിലെ തൊഴിലന്വേഷകരായിരിക്കും ജോബ് മേളയില്‍ പങ്കെടുക്കുക. നിലവില്‍ നിരവധി തൊഴിലന്വേഷകര്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള തൊഴില്‍ ദാതാക്കള്‍, കമ്പനികള്‍ https://forms.gle/8i4zyp3Tz3cj3zUFA എന്ന ഗൂഗിള്‍ ഫോമില്‍ കമ്പനിയുടെ പേര്, ഒഴിവുള്ള പോസ്റ്റ്, യോഗ്യത, ശമ്പളം, ഒഴിവുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ പൂരിപ്പിച്ച് മേയ് 20 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. നിലവിലെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് വിദേശ കമ്പനികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. രജിസ്ട്രേഷന്‍ ഫീസും മറ്റു ഫീസുകളും ഇല്ല. ഫോണ്‍: 9633486472, 6238765902.

Leave a Reply

Your email address will not be published. Required fields are marked *

Related Posts