വിജയ് ദേവരകൊണ്ടയുടെ ‘കിങ്ഡം’ ;ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്

തെലുങ്ക് സിനിമയിലെ യുവ താരനിരയില്‍ ഏറെ ആരാധകരുള്ള നടനാണ് വിജയ് ദേവരകൊണ്ട. അര്‍ജുന്‍ റെഡ്ഡിയിലൂടെ മറുഭാഷാ പ്രേക്ഷകരിലേക്കും അദ്ദേഹം എത്തി. എന്നാല്‍ കരിയര്‍ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഒരു ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി എത്തുന്നത്.

കരിയറിലെ 12-ാം ചിത്രത്തിന് പേരിട്ടിരിക്കുന്നത് കിങ്ഡം എന്നാണ്. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ടിട്ടുണ്ട്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ സ്വഭാവത്തെപ്പറ്റി കൃത്യമായി പറയുന്ന ടീസറിന് 1.55 മിനിറ്റ് ദൈര്‍ഘ്യമാണ് ഉള്ളത്.

ജേഴ്സി അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഗൗതം തിണ്ണനൂരിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. മലയാളി സിനിമാപ്രേമികളെ സംബന്ധിച്ചും കൗതുകകരമായ ഒരു ക്രെഡ‍ിറ്റ് കാര്‍ഡ് ഈ ചിത്രത്തില്‍ ഉണ്ട്. മലയാളികളായ ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *