വിജയ് ദേവരകൊണ്ട ചിത്രം ‘കിങ്ഡം’ റിലീസ് വീണ്ടും വൈകും !

തെലുങ്ക് സിനിമയിലെ യുവ താരനിരയില്‍ നിരവധി ആരാധകരുള്ള നടനാണ് വിജയ് ദേവരകൊണ്ട. അര്‍ജുന്‍ റെഡ്ഡിയിലൂടെ മറുഭാഷ പ്രേക്ഷകരിലേക്കും അദ്ദേഹം എത്തിയിരുന്നു. ഇപ്പോഴിതാ കരിയര്‍ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഒരു ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി എത്തുന്നത്.

 

അതേസമയം കിങ്ഡം ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ടിരുന്നു. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ സ്വഭാവത്തെപ്പറ്റി കൃത്യമായി പറയുന്ന ടീസറിന് 1.55 മിനിറ്റ് ദൈര്‍ഘ്യമാണ് ഉള്ളത്. ജേഴ്സി അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഗൗതം തിണ്ണനൂരിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും.

മലയാളി സിനിമാപ്രേമികളെ സംബന്ധിച്ചും കൗതുകകരമായ ഒരു ക്രെഡ‍ിറ്റ് കാര്‍ഡ് ഈ ചിത്രത്തില്‍ ഉണ്ട്. മലയാളികളായ ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ 4 സിനിമാസ് എന്നീ ബാനറുകളില്‍ നാഗ വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത് നിർവ്വഹിക്കുന്നത്.

 

ഇപ്പോഴിതാ ചിത്രം വൈകും എന്നാണ് പുറത്ത് വരുന്ന വിവരം. നേരത്തെ ജൂലൈ 4ന് ചിത്രം ഇറങ്ങും എന്നാണ് സൂചന ഉണ്ടായിരുന്നത്. എന്നാല്‍ അവസാന നിമിഷം ചില റീഷൂട്ടുകള്‍ വേണ്ടിവന്നതിനാല്‍ ചിത്രത്തിന്‍റെ എഡിറ്റിംഗ് പൂര്‍ത്തിയായില്ലെന്നാണ് വിവരം. ഒപ്പം സംഗീത സംവിധായകന്‍ അനിരുദ്ധും കൂടുതല്‍ സമയം ചോദിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. നേരത്തെ മെയ് 20ന് പ്രഖ്യാപിച്ച ചിത്രം റിലീസ് പിന്നീട് ജൂലൈയിലേക്ക് മാറ്റുകയായിരുന്നു. എഡിറ്റിംഗ് നവീന്‍ നൂലി. പ്രൊഡക്ഷന്‍ ഡിസൈനിംഗിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ആ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നത് അവിനാഷ് കൊല്ലയാണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി പതിപ്പുകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *