Your Image Description Your Image Description

ന്ത്യന്‍ കാര്‍ വിപണിയിൽ ശക്തമായ മത്സരം നടക്കുന്ന വിഭാഗങ്ങളിൽ ഒന്നാണ് എസ്‌യുവികള്‍. ഇതില്‍ തന്നെ മിഡ്‌സൈസ് എസ്‌യുവി വിഭാഗമാണ് ഈ വിഭാഗത്തിലെ ഏറ്റവും പ്രധാനം. മിഡ്സൈസ് എസ്‌യുവികളില്‍ ഇന്ത്യന്‍ വിപണിയിലെ താരം ആരെന്ന ചോദ്യത്തിനുള്ള ഒരേയൊരു ഉത്തരമാണ് ഹ്യുണ്ടായി ക്രെറ്റ.

ഹ്യുണ്ടായി എന്ന ദക്ഷിണകൊറിയന്‍ കമ്പനിയുടെ ഏറ്റവും നിര്‍ണായക മോഡലായ ക്രെറ്റ ഇന്ത്യന്‍ വിപണിയിലെത്തിയിട്ട് പത്തു വര്‍ഷമായി. രണ്ടു തലമുറകളിലായി ഫേസ്‌ലിഫ്റ്റ് മോഡലുകള്‍ അടക്കം നാലു മോഡലുകളും ഒരു എന്‍ ലൈനും ഒരു ഇവി മോഡലും ക്രെറ്റയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.

ആദ്യ തലമുറ ഹ്യുണ്ടായി ക്രെറ്റ(2015-2020)

2015 ലാണ് ഹ്യുണ്ടായി ക്രെറ്റ ഇന്ത്യയിലേക്കെത്തുന്നത്. 8.59 ലക്ഷം രൂപ മുതല്‍ 13.60 ലക്ഷം രൂപ വരെയായിരുന്നു വില. മികച്ച വിലയും ഗംഭീര ഡിസൈനും ഫീച്ചറുകളുമായെത്തിയ ഹ്യുണ്ടായി ക്രെറ്റ ആദ്യ വര്‍ഷം മുതല്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്.

ഒരു പെട്രോള്‍ മോഡലും രണ്ട് ഡീസല്‍ എന്‍ജിനുകളുമാണ് ആദ്യ തലമുറ ഹ്യുണ്ടായി ക്രെറ്റയില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ റോഡുകള്‍ക്ക് പറ്റിയ 190 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് അടക്കമുള്ള സൗകര്യങ്ങളുള്ള ഹ്യുണ്ടായി ക്രെറ്റ ആദ്യ എട്ടു മാസം കൊണ്ടുതന്നെ 63,836 എണ്ണമാണ് വിറ്റത്.

ഹ്യുണ്ടായി ക്രെറ്റ ഇവി

2025 ലാണ് ക്രെറ്റ ഇവി പുറത്തിറക്കിയത്. 17.99 ലക്ഷം മുതല്‍ 23.50 ലക്ഷം രൂപ വരെയാണ് വില വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ആദ്യമായിറക്കിയ ഇവിയായിരുന്നു ഇത്. ക്ലോസ്ഡ് ഓഫ് ഗ്രില്ലുകള്‍, ബംപറുകളില്‍ പിക്‌സല്‍ എസ്‌ക്യു ഡിസൈന്‍, പുതിയ അലോയ് വീലുകള്‍ എന്നിവയായിരുന്നു ഡിസൈനിലെ പ്രധാന മാറ്റങ്ങള്‍.

Related Posts