വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആരോഗ്യനിലയിൽ യാതൊരു പുരോഗതിയുമില്ലെന്നാണ് ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ.വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിച്ചുവരികയാണ് വിദഗ്ധ ഡോക്ടർമാരടങ്ങിൽ മെഡിക്കൽ സംഘം.

വിവിധ സ്​പെഷ്യലിസ്റ്റുകൾ അടങ്ങിയ പ്രത്യേക വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുകയാണ്. നിലവില്‍ കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റര്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ തുടരുന്നത്. വി.എസിനെ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചത്. 101 വയസായി വി.എസിന്. ഏറെ നാളായി വിശ്രമജീവിതം നയിച്ചു വരികയാണ് ഇദ്ദേഹം. വി.എസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *