Your Image Description Your Image Description

കോട്ടയം: കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം.കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രിപ്പടിയിലാണ്  അപകടമുണ്ടായത്. അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു. തമ്പലക്കാട് സ്വദേശി കീച്ചേരിൽ അഭിജിത്താണ് മരിച്ചത്.

കാറിൽ ഉണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരി ആതിര, ദീപു ഗോപാല കൃഷ്ണൻ, എന്നിവർക്ക് അപകടത്തിൽ സാരമായി പരുക്കേറ്റു. ദീപുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ആതിരയെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് പൊൻകുന്നത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

Related Posts