Your Image Description Your Image Description

തൃശ്ശൂർ: തൃശ്ശൂരില്‍ ട്രെയിനില്‍ നിന്ന് വീണ് 20കാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി മലയാറ്റില്‍ വീട്ടില്‍ സുബ്രഹ്‌മണ്യന്റെ മകന്‍ വിഷ്ണു (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ വിദ്യാർത്ഥി വാതിലിനരികിൽ നിന്ന് യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം. ആലുവ ഭാഗത്തുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍ നിന്നാണ് വിഷ്ണു തെറിച്ചുവീണത്.തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് അര കിലോമീറ്റര്‍ മുന്‍പ് മിഠായിഗേറ്റിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.

ആലപ്പുഴ കണ്ണൂര്‍ എക്‌സ്പ്രസ് ഈ റൂട്ടില്‍ ഏറ്റവും അധികം വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന എക്‌സിക്യൂട്ടീവ് ട്രെയിനാണ്. ഈ ട്രെയിനില്‍ തിങ്ങിനിറഞ്ഞാണ് യാത്രക്കാര്‍ യാത്ര ചെയ്യുന്നത്. അപകടം നടന്നയുടന്‍ വിഷ്ണുവിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Posts