Your Image Description Your Image Description

ഭിനയ ജീവിതത്തിലെ തന്റെ തുടക്കകാലത്തില്‍ നിന്നും സിനിമ എത്രത്തോളം മാറിയെന്ന് പറയുകയാണ് ബോളിവുഡ് താരമായ ആമിര്‍ ഖാന്‍. മള്‍ട്ടി പ്ലെക്സിന്റെ കാലത്ത് ടിക്കറ്റ് നിരക്കുകള്‍ എല്ലാവര്‍ക്കും താങ്ങാനാവുന്നതല്ലെന്നും അതിനാല്‍ എല്ലാവര്‍ക്കും സിനിമ തിയേറ്ററില്‍ നിന്നും ആസ്വദിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ വന്ന കാലംവെച്ച് നോക്കുകയാണെങ്കില്‍ നമ്മുടെ സിനിമയും കാഴ്ചക്കാരുമെല്ലാം ഒരുപാട് മാറി. ഞാന്‍ സിനിമയിലെത്തുമ്പോള്‍ സിംഗിള്‍ സ്‌ക്രീനുള്ള തിയേറ്ററുകളായിരുന്നു ഉണ്ടായിരുന്നത്, അവിടെ നാല് ഷോയും. പിന്നെയാണ് മള്‍ട്ടിപ്ലെക്സുകള്‍ എത്തുന്നത്. ഇപ്പോള്‍ മള്‍ട്ടിപ്ലെക്സുകളാണ് കൂടുതല്‍. അതിനാല്‍ തന്നെ നമ്മുടെയെല്ലാം സിനിമാ കാഴ്ചകളും അവിടെയാണ്.

പണ്ട് സിംഗിള്‍ സ്‌ക്രീനില്‍ എല്ലാവര്‍ക്കും താങ്ങാനാകുന്ന നിരക്കില്‍ സിനിമ കാണാമായിരുന്നു. എന്നാല്‍ ഇന്ന് മുംബൈ, ഡല്‍ഹി പോലുള്ള വലിയ സിറ്റികളിലെ മള്‍ട്ടിപ്ലെക്സുകളില്‍ സിനിമ കാണണമെങ്കില്‍ പണച്ചെലവ് കൂടുതലാണ്. തിയേറ്റര്‍ റെന്റും മറ്റ് ബില്‍ഡിങ് ചിലവകളുമെല്ലാം വലുതായത് കൊണ്ടു തന്നെ ടിക്കറ്റ് നിരക്ക് ഇനിയും കൂടും,’ ആമിര്‍ ഖാന്‍ പറഞ്ഞു.

എല്ലാവര്‍ക്കും എളുപ്പത്തില്‍ കാണാന്‍ സാധിച്ചതുകൊണ്ട് കൂടിയാണ് സിനിമ ഒരു മാസ് മീഡിയമായി മാറിയത്. എന്നാല്‍ ഇന്ന് എല്ലാ തരം പ്രേക്ഷകര്‍ക്കും മള്‍ട്ടിപ്ലെക്സില്‍ വന്ന് സിനിമ കാണാനാകുന്നില്ലെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. അതിനെ ജഡ്ജ് ചെയ്യുകയല്ലെന്നും എന്നാല്‍ വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നതെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *