Your Image Description Your Image Description

കൽപറ്റ: വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം. കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് സുനീഷ്. കുട്ടി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വി​ദ്യാർത്ഥിയുടെ കൈക്കാണ് പരിക്കേറ്റിട്ടുള്ളത്. കടുവയാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. എന്നാൽ പുലിയാണ് ആക്രമിച്ചതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

Related Posts