
തിരുവനന്തപുരം: ലോക കേരള സഭ പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ. പകരം പ്രവാസികൾക്കായി ബദൽ പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളികളും സംഘടനകളുമായും കൂടുതൽ ബന്ധം സ്ഥാപിക്കാൻ ഗ്ലോബൽ നോർക്ക കോർഡിനേഷൻ കൗൺസിൽ രൂപീകരിക്കുമെന്ന് സഭയിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി.
പിണറായി സർക്കാർ കൊണ്ടുവന്ന പദ്ധതിയായിരുന്നു ലോക കേരളസഭ. ലോകകേരള സഭ നടത്തിപ്പിലും അംഗങ്ങളെ തെരഞ്ഞെടുപ്പിലും അടക്കം നിരവധി ആക്ഷേപം വലിയ ഉയർന്നിരുന്നു. നോർക്കയുടെ ഭാഗമായി ലോകകേരള സെക്രട്ടറിയേറ്റ് വരെ രൂപീകരിച്ചിരുന്നു. ലോക കേരളസഭയുടെ ഈ സാമ്പത്തിക വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കായി 2 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. ഇതിൽ നാലാം ലോകകേരളസഭയുടെ ശുപാർശകൾ നടപ്പാക്കാൻ ഒരു കോടി, നോർക്ക പ്രൊഫഷണൽ ബിസിനസ് ലീഡർഷിപ്പ് മീറ്റിനായി 50 ലക്ഷം, ലോക കേരളസഭ സെക്രട്ടറിയറ്റിനായി 50 ലക്ഷം എന്നിങ്ങനെയായിരുന്നു പണം അനുവദിച്ചത്. ഓഗസ്റ്റ് 22ന് ചേർന്ന വകുപ്പ് തല വർക്കിംഗ് ഗ്രൂപ്പ് ശുപാർശ അംഗീകരിച്ചാണ് തുക അനുവദിച്ചത്.
