Home » Blog » kerala Max » പിഎസ്‍സിയുടെ ഘടനയിലോ അംഗങ്ങളുടെ എണ്ണത്തിലോ മാറ്റം ഉണ്ടാകില്ല; മുഖ്യമന്ത്രി
9

തിരുവനന്തപുരം: സംസ്ഥാന പി എസ് സിയുടെ ഘടനയിലോ അംഗങ്ങളുടെ എണ്ണത്തിലോ നിലവിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. പി പി എസ് സി പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും പി എസ് സി പിരിച്ചുവിടണമെന്ന ഗവർണറായിരുന്ന രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശയുടെയും പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എസ് സി അംഗങ്ങളുടെ എണ്ണമോ അവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളോ കുറയ്ക്കുന്നത് സർക്കാരിന്റെ ആലോചനയിലില്ലെന്ന് സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ സതീശൻ വ്യക്തമാക്കി.

കൂടാതെ മുഴുവൻ സമയ രാഷ്ട്രീയക്കാർ പി എസ് സി അംഗങ്ങളാകുന്നത് തടയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി. പി എസ് സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 180 പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതിൽ മൂന്ന് പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണവും അഞ്ച് പരാതികളിൽ പി എസ് സി ആഭ്യന്തര വിജിലൻസ് അന്വേഷണവും നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *