ലോ​ക കാ​യി​ക ഉ​ച്ച​കോ​ടി​ക്ക്​ ദു​ബൈ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും

ലോ​ക കാ​യി​ക ഉ​ച്ച​കോ​ടി​ക്ക്​ ദു​ബൈ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മെ​ന്ന്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ്ര​ഖ്യാ​പി​ച്ചു. പ്ര​മു​ഖ കാ​യി​ക താ​ര​ങ്ങ​ൾ, വ്യ​വ​സാ​യ വി​ദ​ഗ്​​ധ​ർ, ന​യ​ത​ന്ത്ര​ജ്ഞ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഒ​ത്തു​ചേ​ര​ലാ​ണ്​ ലോ​ക കാ​യി​ക ഉ​ച്ച​കോ​ടി​യെ​ന്ന്​ ഞാ​യ​റാ​ഴ്ച എ​ക്സ്​ അ​ക്കൗ​ണ്ടി​ലൂ​ടെ ഹം​ദാ​ൻ വെ​ളി​പ്പെ​ടു​ത്തി.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ കാ​യി​ക ഒ​ത്തു​ചേ​ര​ലി​നു​ള്ള​ ആ​തി​ഥേ​യ​ത്വം ദു​ബൈ​​യി​യെ ആ​ഗോ​ള കാ​യി​ക രം​ഗ​ത്തി​ന്‍റെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ർ​ത്തു​മെ​ന്നും കാ​യി​ക പ്രേ​മി കൂ​ടി​യാ​യ ശൈ​ഖ്​ ഹം​ദാ​ൻ എ​ക്സി​ൽ കു​റി​ച്ചു. ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലാ​ണ് പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ. കാ​യി​ക​താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​രും മു​ത​ൽ നി​ക്ഷേ​പ​ക​രും ന​യ​രൂ​പ​വ​ത്ക​ര​ണ​ക്കാ​ർ വ​രെ കാ​യി​ക​രം​ഗം ആ​ഗോ​ള​ത​ല​ത്തി​ൽ ഐ​ക്യം, പ്ര​ചോ​ദ​നം, പ്ര​തി​ഭ വി​ക​സ​നം, സാ​മ്പ​ത്തി​ക വ​ള​ർ​ച്ച എ​ന്നി​വ​ക്ക് എ​ങ്ങ​നെ വ​ഴി​യൊ​രു​ക്കു​മെ​ന്ന് ഉ​ച്ച​കോ​ടി​യി​ൽ ച​ർ​ച്ച ചെ​യ്യും.

More From Author

Leave a Reply

Your email address will not be published. Required fields are marked *