Your Image Description Your Image Description

നിരവധി ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ആസിഫ് അലി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ ആണ് ആസിഫ് അലിയുടേതായി ഇനി ഇറങ്ങാൻ പോകുന്ന ചിത്രം. സെപ്റ്റംബർ 19 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് ആസിഫ് അലി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മോഹൻലാലിന്റെ ദൃശ്യം എന്ന ചിത്രത്തിലെ പ്രകടനത്തെ പറ്റിയാണ് ആസിഫ് അലി പറയുന്നത്.

ലാല്‍ സാറിനെപ്പറ്റി സംസാരിക്കുമ്പോഴെല്ലാം ആദ്യം മനസിലേക്ക് ഓടി വരുന്ന സിനിമയാണ് ദൃശ്യം. ആ സിനിമയിൽ പുള്ളി കിടിലന്‍ പെര്‍ഫോമന്‍സാണ് ചെയ്ത് വെച്ചിരിക്കുന്നത്. വളരെ സിമ്പിളായിട്ടുള്ള ഒരു ഫാമിലിമാനായാണ് ലാലേട്ടന്‍ ആ പടത്തിന്റെ ഫസ്റ്റ് ഹാഫില്‍ പെര്‍ഫോം ചെയ്തത്. എല്ലാവര്‍ക്കും ആ ഒരു ഭാഗം ഭയങ്കരമായി കണക്ടായി. എന്നെ സംബന്ധിച്ച് കുറച്ചുകാലത്തിന് ശേഷം എനിക്ക് ഒരു തിരിച്ചുകിട്ടല്‍ പോലെയായിരുന്നു ആ പടത്തില്‍ ലാലേട്ടനെ കണ്ടപ്പോള്‍ ഫീല്‍ ചെയ്തത്. ആ സിനിമക്ക് മുമ്പ് ലാലേട്ടന്‍ ചെയ്തതെല്ലാം കുറച്ച് ലാര്‍ജര്‍ ദാന്‍ ലൈഫ് ടൈപ്പ് കഥാപാത്രങ്ങളായിരുന്നു. അതില്‍ നിന്ന് മാറി വളരെ സിമ്പിളായിട്ടുള്ള ഒരു ലാലേട്ടനെ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷമായിരുന്നു മനസില്‍ തോന്നിയത്‘, ആസിഫ് അലി പറഞ്ഞു.

ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന ‘മിറാഷ്’ സെപ്റ്റംബർ 19ന് വേൾഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ‘കിഷ്കിന്ധാകാണ്ഡം’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപർണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Related Posts