Your Image Description Your Image Description

രാജ്യത്താദ്യമായി പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് ആരംഭിച്ചതോടെ സംസ്ഥാനത്തെ പ്ലാന്റേഷന്‍ മേഖലയില്‍ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കട്ടപ്പന കേജീസ് ഹില്‍ടൗണ്‍ ഹാളില്‍ നടത്തിയ പ്ലാന്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് ആരംഭിച്ചതോടെ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പ്രത്യേകം പഠിക്കുന്നതിന് കോഴിക്കോട് ഐ.ഐ.എംനെ ചുമതലപ്പെടുത്തിയിരുന്നു. ഐഐഎം വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ഇതിന് അംഗീകാരം ലഭിക്കുന്നതോടെ ശുപാര്‍ശ നടപ്പാക്കും.

ലയങ്ങളുടെ നവീകരണത്തിന് വ്യവസായ വകുപ്പ് പുതിയ പദ്ധതി നടപ്പിലാക്കുകയാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 50,000 രൂപയും പുതിയ ലയങ്ങളുടെ നിര്‍മ്മാണത്തിന് രണ്ട് ലക്ഷം രൂപ സബ്‌സിഡി അനുവദിക്കുന്ന ലയം ഹൗസിംഗ് പദ്ധതിക്കായി കഴിഞ്ഞ രണ്ട് ബജറ്റുകളിലായി പത്ത് കോടി രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ എം.എം മണി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി, കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *