തിരുവനന്തപുരം: പി.എ. മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. റിയാസിന്റെ സുഹൃത്തുക്കളെയല്ല, ബിനാമികളെയാണ് ഇഡി ലക്ഷ്യമിടുന്നത്. റിയാസ് കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ യുവ നേതാവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റിയാസും വീണയും പിണറായി വിജയനും കേസില്‍നിന്ന് രക്ഷപ്പെടില്ല. കേസെടുക്കാനുള്ള നീക്കം അതിന്റെ ഗൗരവത്തെയാണ് സൂചിപ്പിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
