Your Image Description Your Image Description

പൃഥ്വിരാജും പ്രഭുദേവയും കേന്ദ്രകഥാപാത്രമായി 2011 പുറത്തിറങ്ങിയ ചിത്രമാണ് ഉറുമി.ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ ശങ്കർ രാമകൃഷ്ണൻ ആയിരുന്നു.ഇപ്പോഴിതാ ഉറുമിക്ക് രണ്ടാം ഭാഗം വരുമെന്ന് പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ. ഉറുമിയുടെ തുടർച്ചയായി രണ്ട് സിനിമകൾ മനസിലുണ്ടെന്നാണ് ശങ്കർ രാമകൃഷ്ണൻ പറയുന്നത്. അതിൽ ഒന്നിന്റെ തിരക്കഥ പൂർത്തിയാക്കിയെന്നും ശങ്കർ രാമകൃഷ്ണൻ പറയുന്നു.

“എന്നെ സംബന്ധിച്ചിടത്തോളം ഉറുമി നമ്മള്‍ മറന്നുപോയ, മലയാളികള്‍ക്ക് അറിയാമായിരുന്ന ഒരു സംസ്‌കൃതിയെ തിരിച്ചു കൊണ്ടുവരുന്നതാണ്. അതിന്റെ പിന്തുടര്‍ച്ചയായി രണ്ട് സിനിമകള്‍ കൂടെ മനസിലുണ്ട്. അതിലൊന്നിന്റെ തിരക്കഥ ഇപ്പോള്‍ പൂര്‍ത്തിയാക്കിയതേയുള്ളൂ. 12 വര്‍ഷമെടുത്തു എഴുതാന്‍, എഴുതിക്കഴിഞ്ഞു. ഇനി അഭ്രപാളിയിലേക്ക് എത്തിക്കുക എന്ന വലിയ ശ്രമത്തിന്റെ പിന്നിലാണ്. ഉറുമിയ്ക്ക് ശേഷമുള്ള 100 വര്‍ഷത്തെ കേരളം ആണ് അതിന്റെ പശ്ചാത്തലം. അതിന്റെ പ്രൊഡക്ഷനും റിസര്‍ച്ചുമൊക്കെ നടക്കുകയാണ്. വടകരയാണ് ലൊക്കേഷന്‍. അതിനായി 25 ഏക്കറില്‍ ഒരു ലാന്റ്‌സ്‌കേപ്പ് ഒക്കെ കണ്ടുവച്ചിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കിയിട്ടുള്ള കാസ്റ്റിങ്, കോസ്റ്റ്യൂം ഡിസൈനിങ് തുടങ്ങിയ പ്രൊസസുകളിലാണ് ഇപ്പോള്‍.” സഭ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശങ്കർ രാമകൃഷ്ണന്റെ വെളിപ്പെടുത്തൽ.

പ്രഭു ദേവ, ജെനീലിയ, നിത്യ മേനോൻ, ജഗതി, ആര്യ, വിദ്യ ബാലൻ തുടങ്ങീ തെന്നിന്ത്യൻ സിനിമയിലെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. സ്വന്തം പിതാവിനെ വധിച്ച വാസ്കോ ഡ ഗാമയോട് പ്രതികാരം ചെയ്യാൻ പൊന്നുറുമിയുമായി കാത്തിരിക്കുന്ന ചിറക്കൽ കേളു നായനാരുടെയും ചങ്ങാതി വവ്വാലിയുടെയും കഥയായിരുന്നു ഉറുമിയുടെ പ്രമേയം.

Related Posts