Your Image Description Your Image Description

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം. ഹൃദ്രോഗ ചികിത്സയ്‌ക്കെത്തി ഡിസ്ചാർജ്ജ് ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണൻ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചത്.

ജൂൺ 24നാണ് നെഞ്ചുവേദനയെ തുടർന്ന് സനിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. സനിലിനെ മൂന്നു ദിവസം ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി തുടർ‌ന്ന് വാർഡിലേയ്ക്ക് മാറ്റുകയായിരുന്നു.

ജൂലൈ നാലാം തീയതി ആൻജിയോഗ്രാമിന് വരണമെന്ന് നിർദ്ദേശം നൽകി ഇന്നലെ ഡിസ്ചാർജ്ജ് ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ സനിൽ ഇന്ന് കുഴഞ്ഞ് വീണ് മരിച്ചു.മുന്നറിയിപ്പുകളില്ലാതെ സനിലിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *