Your Image Description Your Image Description

പാലക്കാട്: തത്തേങ്ങലം വനത്തിൽ കല്ലംപാറ മലയിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്. അതിക്രമിച്ചു കയറിയെന്ന വകുപ്പ് ചുമത്തിയാണ് നാട്ടുകൽ പാറപ്പുറം സ്വദേശികളായ ഇർഫാൻ, ഷമീൽ, മുർഷിദ് എന്നീ 3 യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.   വനത്തിലകപ്പെട്ട ഇവരെ വനംവകുപ്പ് ആർആർടി സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്.

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഘം വനത്തിൽ കുടുങ്ങിയ വിവരം പുറത്തറിഞ്ഞത്.വനത്തിലൂടെ നടന്ന് ഉയരത്തിലുള്ള കല്ലംപാറയിൽ എത്തിയ യുവാക്കൾ വൈകീട്ടോടെ തിരിച്ചിറങ്ങുമ്പോൾ വഴിതെറ്റുകയായിരുന്നു. ഇവർ സഹായാഭ്യർഥനയ്ക്കായി മൊബൈലിലെ ഫ്ളാഷ്‌ ലൈറ്റുകൾ തെളിയിച്ചത് നാട്ടുകാർ കാണുകയും വിവരം വനംവകുപ്പിൽ അറിയിക്കുകയുമായിരുന്നു.
തുടർന്ന് വനപാലക സംഘം രാത്രി അതീവ സാഹസികമായി വനത്തിൽ തിരച്ചിൽ നടത്തി. ചെങ്കുത്തായ മലയും നിബിഡ വനവും ഇരുട്ടും മറികടന്നാണ് വിദ്യാർഥികൾക്ക് സമീപം വനപാലകരെത്തിയത്.

Related Posts