Home » Blog » kerala Max » യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി!
train

ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ സെപ്റ്റംബർ 17, 30 തീയതികളിൽ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് ഡിവിഷനിലെ അറ്റകുറ്റപ്പണികൾ കാരണമാണ് ഈ നിയന്ത്രണങ്ങൾ.

ഭാഗികമായി റദ്ദാക്കിയ പ്രധാന ട്രെയിനുകൾ

ജനശതാബ്ദി എക്‌സ്പ്രസ് (12082): സെപ്റ്റംബർ 17-ന് എലത്തൂരിനും കണ്ണൂരിനും ഇടയിലും, സെപ്റ്റംബർ 30-ന് കോഴിക്കോടിനും കണ്ണൂരിനും ഇടയിലും സർവീസ് ഉണ്ടാകില്ല.

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് (16307): സെപ്റ്റംബർ 17-ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലും, സെപ്റ്റംബർ 30-ന് എലത്തൂരിനും കണ്ണൂരിനും ഇടയിലും ഭാഗികമായി റദ്ദാക്കി.

കോയമ്പത്തൂർ-കണ്ണൂർ എക്‌സ്പ്രസ് (16608): സെപ്റ്റംബർ 30-ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് ഉണ്ടായിരിക്കില്ല.

വൈകി ഓടുന്ന ട്രെയിനുകൾ

മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്പ്രസ് (16630) സെപ്റ്റംബർ 17-ന് ഒരുമണിക്കൂറും, തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്‌സ്പ്രസ് (12431) അന്ന് 40 മിനിറ്റും വൈകിയായിരിക്കും സർവീസ് നടത്തുക. യാത്രക്കാർ ഈ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *