Home » Blog » Kerala » മ്യാൻമറിന് സമീപം അഭയാർഥി ബോട്ടുകൾ മുങ്ങി; 500-ലേറെ പേർ മരിച്ചെന്ന് റിപ്പോർട്ട്
images (46)

മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ടുകൾ അപകടത്തിൽപ്പെട്ട് അഞ്ഞൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. മേഖലയിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ സമുദ്ര ദുരന്തമാണിതെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് യുഎൻ നൽകുന്ന സൂചന.

 

ജൂൺ അവസാനത്തോടെ മ്യാൻമറിലെ രാഖൈൻ സംസ്ഥാനത്തുനിന്നാണ് ബോട്ടുകൾ യാത്ര തിരിച്ചത്. ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നുള്ളവരും ഇവയിലുണ്ടായിരുന്നു. 250-ൽ അധികം പേരുമായി പോയ ആദ്യ ബോട്ടുമായുള്ള ബന്ധം യാത്രയുടെ തുടക്കത്തിൽ തന്നെ നഷ്ടപ്പെടുകയായിരുന്നു. രണ്ടാമത്തെ ബോട്ട് ഈ മാസം എട്ടാം തീയതി മ്യാൻമറിലെ ഇരാവതി തീരത്തിനടുത്ത് വച്ച് കടലിൽ മറിയുകയും ചെയ്തു.

 

പ്രതികൂല കാലാവസ്ഥയിൽ, കനത്ത മഴയും വെള്ളപ്പൊക്കവുമുള്ള സമയത്താണ് ബോട്ടുകൾ യാത്ര തിരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും യുഎൻ അഭയാർത്ഥി ഹൈക്കമ്മീഷണറും അതീവ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. 2017-ൽ മ്യാൻമർ സൈന്യം രാഖൈൻ സംസ്ഥാനത്ത് നടത്തിയ വംശീയ അക്രമങ്ങളാണ് റോഹിങ്ക്യൻ അഭയാർത്ഥി പ്രതിസന്ധിക്ക് തുടക്കമിട്ടത്.