Your Image Description Your Image Description

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറക്കുന്ന സിനിമകൾ മലയാള സിനിമയ്ക്കും സിനിമ പ്രേമികൾക്കും എന്നും പ്രിയപ്പെട്ടതാണ്. ഓണക്കാലത്ത് മനസ്സു നിറയുന്ന ദൃശ്യാനുഭൂതി പകരാൻ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ‘ഹൃദയപൂർവ്വം’ റിലീസിന് ഒരുങ്ങുകയാണ്.ഇപ്പോഴിതാ ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ഒരു പക്കാ ഫൺ ഫാമിലി ചിത്രമാണ് ഹൃദയപൂർവ്വം എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ചിത്രത്തിൽ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കൈയ്യടി നേടുമെന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസ്സിലാവുന്നത്. ട്രെയ്‌ലറിലെ ഗാനവും ശ്രദ്ധ നേടുന്നുണ്ട്.

സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്.ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം എത്തുന്നത്.

2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.

 

 

 

 

Related Posts