Your Image Description Your Image Description

മലപ്പുറം : മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച് ഡി എസിന് കീഴില്‍ താത്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യനെ നിയമിക്കുന്നു. ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള അനസ്‌തേഷ്യ ആന്‍ഡ് ഓപ്പേറഷന്‍ തിയേറ്റര്‍ ടെക്‌നോളജിയിലെ ഡിപ്ലോമയാണ് യോഗ്യത. അഭിമുഖം ഏപ്രില്‍ എട്ടിന് 10.30 ന് നടക്കും.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം അഭിമുഖം തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts