Home » Blog » Kerala » മുഖ്യമന്ത്രിയുടെ വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി ; പ്രതിപക്ഷ നേതൃസ്ഥാനത്ത് സസ്പെൻസ്?
pinarayi-vijayan-680x450

കേരള രാഷ്ട്രീയത്തിൽ വലിയ അഴിച്ചുപണികൾക്ക് കളമൊരുങ്ങുന്നതിനിടയിൽ, പിണറായി വിജയന്റെ ഭാവി നിലപാട് സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മാധ്യമ വിഭാഗം വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് ‘ഒപ്പോസിഷൻ മീഡിയ’ എന്നാക്കി മാറ്റി. പിണറായി വിജയൻ പ്രതിപക്ഷ നേതാവിന്റെ റോളിലേക്ക് മാറുന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു.

 

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമോ എന്ന കാര്യത്തിൽ നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. അദ്ദേഹം വിമുഖത കാണിച്ചാൽ കെ.എൻ. ബാലഗോപാലിനെ ആ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. നാളെ ക്ലിഫ് ഹൗസിന്റെ പടിയിറങ്ങുന്ന പിണറായി വിജയൻ എകെജി സെന്ററിന് സമീപത്തെ ചിന്ത ഫ്ലാറ്റിലേക്ക് താമസം മാറ്റും. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാത്ത അദ്ദേഹം നാളത്തെ യോഗത്തിന് ശേഷം നിലപാട് വ്യക്തമാക്കിയേക്കും. വൻ സുരക്ഷാ സന്നാഹങ്ങളും വാഹനവ്യൂഹങ്ങളുമില്ലാതെയാണ് ഇന്ന് വിമാനത്താവളത്തിൽ എത്തിയ പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് മടങ്ങിയത്.