
കണ്ണൂർ: മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീർത്തിപ്പെടുത്തി പോസ്റ്റും കമൻറുമിട്ട ഫേസ്ബുക്ക് അക്കൗണ്ട് ഉടമകൾക്കെതിരേ സൈബർ പൊലിസ് കേസെടുത്തു. വിജയദശമി ദിനത്തിൽ മുഖ്യമന്ത്രി ഒരു കുട്ടിയെ എഴുത്തിനിരുത്തുന്ന ചിത്രത്തിൽ ‘നു… നുണ, ക…. കള്ളം, ത….. തള്ള് പാവം കുട്ടിയുടെ ഭാവി’ എന്ന് പോസ്റ്റ് ചെയ്യുകയും അതിന് താഴെ മോശമായി കമൻറിടുകയും ചെയ്തതിനാണ് കേസെടുത്തത്.
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട ഷിജു കണ്ണൂർ, പോസ്റ്റിന് താഴെ കമൻറിട്ട ഷാജഹാൻ എന്നീ ഫേസ്ബുക്ക് അക്കൗണ്ട് ഉടമകൾക്കെതിരെയാണ് സൈബർ ഡിവിഷൻ എസ്പിയിൽ നിന്ന് അയച്ചുകിട്ടിയ റിപ്പോർട്ടിനെ തുടർന്ന് കേസെടുത്തത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുക വഴി കോൺഗ്രസ് പ്രവർത്തകരിൽ പ്രകോപനം ഉണ്ടാക്കുന്നതിനും തൻമൂലം ലഹള ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും കാണിച്ചാണ് കേസെടുത്തത്.
