Home » Blog » kerala Max » പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം
പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പി പി ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. കെഎസ്‌യു ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്. ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്‍കി എന്ന പരാതിയിലാണ് അന്വേഷണം. കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നായിരുന്നു പരാതി.

ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തും അന്വേഷിക്കും. ദിവ്യ പ്രസിഡന്റ്‌ ആയിരിക്കെ 11 കോടിയോളം രൂപയുടെ കരാറുകൾ കമ്പനിക്ക് നൽകിയിരുന്നു. കാർട്ടൻ ഇന്ത്യ അലയൻസ് എന്ന കമ്പനിയുടെ ഡയറക്ടർ ആസിഫും ദിവ്യയുടെ ഭർത്താവും ചേർന്നാണ് ഭൂമി ഇടപാടുകൾ നടത്തിയത്. കണ്ണൂർ പാലക്കയം തട്ടിൽ മുഹമ്മദ്‌ ആസിഫിന്റെയും ദിവ്യയുടെ ഭർത്താവ് അജിത്തിന്റെയും പേരിൽ വാങ്ങിയത് നാലേക്കർ ഭൂമിയാണെന്നും മുഹമ്മദ് ഷമ്മാസ് ആരോപിക്കുന്നു.

17(A) പ്രകാരം അന്വേഷണത്തിനുള്ള അനുമതി സർക്കാർ നൽകി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അനുമതി നൽകിയിരുന്നില്ല. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും അന്വേഷണം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *