
തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തിൽ സർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്ത് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ആരുടേതാണെന്നും ടാസ്ക് ഫോഴ്സ് രൂപീകരിക്കാനുള്ള ഫയൽ വേഗത്തിൽ നീക്കിയത് ആരാണെന്നും അവർ ചോദിച്ചു. കുഞ്ഞുങ്ങളെ പരീക്ഷണത്തിന് വിധേയരാക്കുന്ന സാഹചര്യം എങ്ങനെ ഉണ്ടായെന്നും അതിന് ഉത്തരവാദികൾ ആരാണെന്നും വ്യക്തമാക്കണമെന്നാണ് വീണ ആവശ്യപ്പെട്ടത്.
മരുന്ന് കമ്പനിയുടെ പ്രതിനിധികളുമായി ആരോഗ്യ മന്ത്രി കൂടിക്കാഴ്ച നടത്തിയതിന്റെ ഉദ്ദേശ്യവും മുൻ മന്ത്രി ചോദ്യം ചെയ്തു. മരുന്ന് വിവാദത്തിൽ തീരുമാനങ്ങളെടുത്തവരുടെയും നടപടികൾക്ക് പിന്നിലുള്ളവരുടെയും പങ്ക് വ്യക്തമാകേണ്ടതുണ്ടെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.
